കൊല്ലം :എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും തുടർന്ന് യോഗവും നടത്തി.
കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എഫ്എസ്ഇടിഒജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ, എൻ. ഷണ്മുഖദാസ്, എൻ.എസ്. ഷൈൻ, ജി. ഗോപു, എസ്. സുബീഷ്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽ കുമാർ, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം, കരുനാഗപ്പള്ളിയിൽ കെ.എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ഷിബു, ശാസ്താംകോട്ടയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രതീഷ് കുമാർ, പത്തനാപുരത്ത് എൻജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി ബിനു. പി. ഭാസ്കരൻ എന്നിവർ വിവിധ താലൂക്ക് കേന്ദ്രങ്ങളിലെ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.