തൃശൂർ നഗരത്തിലെ തിരക്കിൽ രണ്ട് മണിക്കൂർകൊണ്ട് സിനിമ ചിത്രീകരിച്ച്, ഒരു പറ്റം ചെറുപ്പക്കാർ വേൾഡ് റിക്കാർഡ് നേടിയിരിക്കുന്നു. നിഷാദ് ഹസ്സൻ എന്ന യുവ സംവിധായകൻ സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രമാണ് ഇങ്ങനെ സാഹസികമായി ചിത്രീകരിച്ചത്.
8 കിലോ ഭാരം വരുന്ന റെഡ് വെപ്പണ്‍ കാമറയുമായി ഓടിനടന്ന്, 7 പാട്ട്, 3ഫ്ളാഷ് ബാക്ക് സീൻ, 3 ഫൈറ്റ് സീൻ എന്നിവയാണ് പവി കെ. പവൻ എന്ന കാമറമാനും, നിഷാദ് ഹസനും ചേർന്ന് ചിത്രീകരിച്ചത്. അഭിനേതാക്കളെ അണിനിരത്തി റിഹേഴ്സൽ നടത്തിയ ശേഷമാണ് രംഗങ്ങൾ ചിത്രീകരിച്ചത്.
ചിത്രത്തിലെ സൈക്കോ ഗാനത്തിന്റെ പ്രകാശനം വി.എസ്. അച്യുതാനന്ദനും ഫ്ളാഷ് ബാക് ടീസർ തമിഴ് താരം കാർത്തി ശിവകുമാറുമാണ് പ്രകാശനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂ ട്യൂബിൽ ഹിറ്റുകളായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് അണിയറ ശില്പികൾ.
വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സൻ സംവിധാനം ചെയ്യുന്ന വിപ്ലവം ജയിക്കാനുള്ളതാണ് ഉടൻ തിയറ്ററിലെത്തും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോയ്സണ്‍ സി റപ്പായി, കാമറ -പവി കെ. പവൻ, ഗാനങ്ങൾ – ദിനുമോഹൻ, സൈക്കോ, നിഷാദ് ഹസ്സൻ, സംഗീതം – വിനായക് ശരത് ചന്ദ്രൻ, മനു മോഹൻ, സൈക്കോ, ആലാപനം – ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, ആദർശ്, അർജ്ജുൻ മുരളീധരൻ, രോഹിത്, എഡിറ്റിംഗ് – ജിതിൻ ഡി.കെ, പി.ആർ.ഒ – അയ്മനം സാജൻ.
ഉമേഷ് ഉദയകുമാർ, നിഷാദ് ഹസ്സൻ, സാന്ദ്രാ ജോണ്സണ്, യാമി സോന, ജോബി നെടുമറ്റത്തിൽ, ജെക്കു ജേക്കബ്, അസ്സി മൊയ്ദു, ജിതേഷ് ജിത്തു, ഷാമിൻ ബഷീർ, ത്രയംന്പക് രണദിവേ, മെൽവിൻ എന്നിവരോടൊപ്പം അറുപതോളം താരങ്ങൾ അഭിനയിക്കുന്നു.