അങ്ങനെ സണ്ണി ലിയോൺ ഇങ്ങ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. ഒമർ ലുലുവിന്റെ ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. ഏത് ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ എത്തുന്നതെന്ന് അറിവായിട്ടില്ല.
അഡാറ് ലവ് കൂടാതെ ഏഴ് ചിത്രങ്ങൾ ചെയ്യാനായി ഒമർ ലുലു കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്ത വർഷം ആദ്യം സണ്ണി ലിയോൺ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സണ്ണി ലിയോണിനൊപ്പം നിരവധി യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.