സിനിമകളുടെ പൂജാ ചടങ്ങിൽ പങ്കെടുക്കാൻ നടി സാമന്തയ്ക്ക് ഇപ്പോൾ മടിയാണ്. വേണമെങ്കിൽ പൂജയ്ക്ക് വരാം, പക്ഷെ തേങ്ങയുടയ്ക്കാൻ പറയരുത് എന്നാണ് നടി പറയുന്നത്. ഇതിനുള്ള കാരണം നടി തന്നെ ആരാധകരോട് പറയുകയുണ്ടായി. നടി പങ്കെടുത്ത ഒരു പൂജാ ചടങ്ങിന്റെ വീഡിയോയും സാമന്ത ആരാധകർക്കായി പങ്കുവച്ചിരുന്നു.
സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന എൻസി 17 എന്ന ചിത്രത്തിന്റെ പൂജയാണ് നടന്നത്.
പൂജാചടങ്ങിൽ തേങ്ങയുടച്ച് പൂജ തുടങ്ങാനുള്ള നിയോഗം ലഭിച്ചത് സാമന്തയ്ക്കാണ്. എന്നാൽ നിരവധി തവണ തേങ്ങ കല്ലിൽ അടിച്ച് ഉടയ്ക്കാൻ നടി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ പൂജാരി തന്നെ തേങ്ങയുടയ്ക്കുകയായിരുന്നു. ഇതോടെയാണ് നടി പൂജയ്ക്കു വരാം തേങ്ങയുടയ്ക്കാൻ പറയരുതെന്ന ഡിമാൻഡ് മുന്നോട്ടുവച്ചത്.