ഇന്നു മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിക്ക് ആശംസകളറിയിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ പങ്കുവച്ച ട്വീറ്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
‘ഹാപ്പി ബർത്ത്ഡേ സുനിൽ ഛേത്രി’ എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും മോഹൻലാൽ ട്വീറ്റ് ചെയ്തത്. എന്നാൽ ഇതിന് ഛേത്രി നല്കിയ മറുപടിയാണ് ആരാധകരുടെ മനംകവർന്നത്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു ഛേത്രിയുടെ ട്വീറ്റ്.
എന്തായാലും മോഹൻലാലിന്റെ ട്വീറ്റും ഛേത്രിയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.