“മക്കളെ വളർത്തുകയാണെങ്കിൽ ഇങ്ങനെ വളർത്തണം. എന്ത് അടക്കവും ഒതുക്കവുമുള്ള മക്കൾ”. ഇന്റർനെറ്റ് ലോകം ഒന്നടങ്കം മിനസോട്ടയിലുള്ള ഒരു അമ്മത്താറാവിനെനോക്കി പറയുന്ന വാക്കുകകളാണിത്. ഈ അമ്മത്താറാവ് തന്റെ കുഞ്ഞുങ്ങളെയുംകൂട്ടി പുഴ കടക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
അമ്മയ്ക്കു പിന്നിൽ വളരെ അച്ചടക്കത്തോടെ ലൈനായാണ് കുഞ്ഞുങ്ങൾ പുഴനീന്തിക്കടക്കുന്നത്. കുഞ്ഞുങ്ങൾ ഒന്നുംരണ്ടുമൊന്നുമല്ല 76 പേരാണ്. ബ്രെന്റ് സിസെക് എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ പുഴ യാത്രയുടെ ചിത്രങ്ങൾ പകർത്തിയത്. ഒരമ്മയുടെ കൂടെ എങ്ങനെ ഇത്രയും കുഞ്ഞുങ്ങൾ വന്നു എന്ന ചൂടേറിയ ചർച്ചയിലാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകം.