ദു​ൽ​ഖ​റി​നെ കാ​ണാ​നു​ള്ള തി​ക്കി​ലും തി​ര​ക്കി​ലും ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി​പേ​ർ​ക്ക്‌ പരിക്ക്‌

കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ ച​ട​ങ്ങി​നെ​ത്തി​യ ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നെ കാ​ണാ​നെ​ത്തി​യ​വ​രു​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട്‌ ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക്‌ പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി ഹ​രി(45) ആ​ണ്‌ മ​രി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ മാ​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ദു​ൽ​ഖ​ർ. ആ​യി​ര​ക്ക​ണ​ക്കി​ന്‌ പേ​രാ​ണ്‌ താ​ര​ത്തെ കാ​ണാ​നെ​ത്തി​യ​ത്. ഓ​ട്ടോ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഹ​രി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ത്തി​യ​ത്. ആ​ൾ​ത്തി​ര​ക്കി​ൽ വാ​ഹ​ന​ഗാ​ത​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​ൾ ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related posts