കടനാട്: കരനെൽ കൃഷിയിൽ മാതൃകയായി കടനാട് പഞ്ചായത്തിലെ എലിവാലി വാർഡിലെ മെന്പർ പൗളിൻ ടോമി. സ്വന്തം പറന്പിൽ കരനെൽക്കൃഷി ചെയ്തുകൊണ്ടാണ് മെന്പർ കർഷക സമൂഹത്തിന് മാതൃക കാണിച്ചത്. ഒരേക്കർ വരുന്ന കൃഷി സ്ഥലം കുടുംബാംഗങ്ങൾ തന്നെയാണ് കൃഷിയ്ക്കായി ഒരുക്കിയത്. ചുവന്ന നെൽ വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്.
കൊല്ലപ്പള്ളി കൃഷി ഓഫീസിൽ നിന്നും കൃഷിയ്ക്കുള്ള എല്ലാ സാങ്കേതിക സഹായങ്ങളും നെൽവിത്തും നൽകി. കർഷകനായ ഭർത്താവ് ടോമി മെന്പർക്ക് പരിപൂർണ്ണ പിൻതുണയും നൽകുന്നുണ്ട്. കരനെൽക്കൃഷിയ്ക്ക് പുറമേ മുട്ടക്കോഴി, കാട, കൂണ് എന്നിവയും ഈ കടുംബം കൃഷി ചെയ്യുന്നുണ്ട്.
കരനെൽ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട് നിർവ്വഹിച്ചു. മെന്പർമാരായ ഷിലു കൊടൂർ, അഡ്വ.ആന്റണി ഞാവള്ളി, സോമൻ വി.ജി, റെജി കരിന്പാനി, കൃഷി ഓഫീസർ പരീത്ദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.