അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത് ! അപ്പാനി ശരത് എഴുതിയതു പോലെയുള്ള കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബക്കാരൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോവില്ലേ; വെട്ടിത്തുറന്നു പറഞ്ഞ് ടിറ്റോ വില്‍സണ്‍

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടിറ്റോവില്‍സണെ അഭിനന്ദിച്ച് കൊണ്ട് അപ്പാനി ശരത് ഇട്ട പോസ്റ്റ് വൈറലായിരുന്നു. ടിറ്റോയും താനും ഒരുമിച്ചു പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നുവെന്നായിരുന്നു ശരത് കുമാറിന്റെ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റ് തെറ്റിദ്ധിരിപ്പിക്കുന്നതായിപ്പോയെന്നു തുറന്നു പറഞ്ഞ് ടിറ്റോ വില്‍സണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

അപ്പാനി ശരത്തിന്റെ പോസ്റ്റിനെക്കുറിച്ച് ടിറ്റോ പറയുന്നതിങ്ങനെ…’അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.

പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ. കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും.

കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനാണ് ടിറ്റോ ഇക്കാര്യം വെളിപ്പെടുത്തിയത്.

Related posts