പിൻതുണയില്ലെങ്കിൽ പുറത്തേയ്ക്കെന്ന് മോഹൻലാൽ, ഹർജി തിരുത്തുമെന്ന് ജഗദീഷ്, രചന നാരായണൻ കുട്ടി ഒന്നും അറിഞ്ഞില്ലെന്ന്; അമ്മ-ഡബ്ല്യുസിസിയിൽ മീറ്റിംഗിൽ നടന്ന ചർച്ചകൾ ഇങ്ങനെയൊക്കെ…

കൊ​ച്ചി: സം​ഘ​ട​ന​യി​ൽ​നി​ന്നു പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നു താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ (അ​മ്മ) യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ. എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​ണ് ശ്ര​മ​മെ​ന്നും കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ഹ​രി​ക്കാ​ൻ പ​റ്റാ​ത്ത സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും സം​ഘ​ട​ന​യി​ലി​ല്ല. ഏ​തൊ​രു അം​ഗ​ത്തി​നും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പ​ങ്ക​വ​യ്ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ജ​ന​റ​ൽ ബോ​ഡി​യി​ൽ അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ നേ​രി​ട്ടോ ഒ​രു വോ​ട്ടിം​ഗ് മു​ഖേ​ന​യോ പ​റ​യാ​നു​ള്ള സ​ന്ദ​ർ​ഭം ഒ​രു​ക്കും. പു​റ​ത്തു​നി​ന്നു​ള്ള റി​ട്ട. ജ​ഡ്ജി​യെ ഉ​ൾ​പ്പെ​ടു​ത്തി അ​വ​രു​ടെ നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ നേ​ടി സ്ഥി​ര​മാ​യൊ​രു ഡി​സി​പ്ലി​ന​റി ക​മ്മി​റ്റി രൂ​പ​വ​ത്ക്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ അ​മ്മ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ണി​റോ​സ്, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ക​ക്ഷി​ചേ​രാ​നു​ള്ള തീ​രു​മാ​നം സം​ഘ​ട​ന​യു​ടേ​ത​ല്ലെ​ന്നു ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. സം​ഘ​ട​ന ര​ച​ന​യോ​ടും ഹ​ണി​യോ​ടും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് എ​ന്തൊ​ക്കെ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ച​ർ​ച്ച ചെ​യ്തി​രു​ന്നു. ക​ക്ഷി ചേ​രാ​നു​ള്ള തീ​രു​മാ​നം അ​വ​ർ സ്വ​യം എ​ടു​ത്ത​താ​ണ്. ഹ​ർ​ജി​യി​ൽ വ​ന്ന പി​ഴ​വു​ക​ൾ തി​രു​ത്തു​മെ​ന്നും ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

ത​ങ്ങ​ൾ കൊ​ടു​ത്ത ഹ​ർ​ജി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ സു​ഹൃ​ത്തി​ന് എ​തി​രാ​യി വ​ന്ന ഭാ​ഗം നീ​ക്കം. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​മാ​യി ച​ർ​ച്ച ചെ​യ്തി​ല്ലാ​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച. 32 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള​യൊ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് ന​ടി​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​തെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ര​ച​ന പ​റ​ഞ്ഞു.

Related posts