വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയെ എന്നു മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുത്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ട്വിറ്റര്‍ ലോകത്ത് ഉടലെടുക്കുന്നത്. കാരണവുമുണ്ട്.
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നല്കിയ വിരുന്നിനുശേഷമെടുത്ത ചിത്രത്തില്‍ ടീമിന്റെ മുന്‍നിരയില്‍ കോഹ്ലിക്കൊപ്പം അനുഷ്കയെയും കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. ടീമിലെ മറ്റു താരങ്ങളുടെ ഭാര്യമാരാരും ചിത്രത്തിലില്ലതാനും. വിരുന്നിനു പിന്നാലെ ബിസിസിഐ തന്നെയാണ്, ‘ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍’ എന്ന കുറിപ്പോടെ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.
ഇതോടെ പല ചോദ്യങ്ങളും ട്വിറ്ററില്‍ ഉടലെടുക്കുകയും ചെയ്തു. അനുഷ്കയെ എന്നാണ് ഇന്ത്യന്‍ ടീമിലെടുത്തത്, അനുഷ്കയെന്താ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഥമ വനിതയാണോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ചിത്രത്തിന് താഴെ ഉയരുന്നത്.
അതേസമയം, മൂന്നാം ടെസ്റ്റ് കഴിയുന്നതുവരെ ഭാര്യമാരെയും വനിതാ സുഹൃത്തുക്കളെയും ഇംഗ്ലണ്ടിലേക്കു കൊണ്ടുവരുന്നതിന് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍
കോഹ്ലിയുടെ ഭാര്യ മാത്രം എങ്ങനെ ടീമിനൊപ്പമെത്തി എന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ടീമിന് ഔദ്യോഗികമായി ഹൈക്കമ്മീഷന് നല്കിയ വിരുന്നില്‍ കോഹ്ലിയുടെ ഭാര്യ എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. അതിന് ടീം മാനേജ്മെന്റ് അനുമതി നല്കിയതാണെങ്കില് മറ്റു താരങ്ങളുടെ ഭാര്യമാര്‍ എവിടെയെന്നാണ് ഇവരുടെ മറുചോദ്യം.
എന്നാല്‍ ഇതിനേക്കാളെല്ലാം ഉപരിയായി ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെ ചിത്രമെടുക്കുമ്പോള്‍ ഏറ്റവും പിന്നില്‍ നിര്‍ത്തിയതിനെയും ചോദ്യം ചെയ്യുന്നവരുണ്ട്.
#TeamIndia members at the High Commission of India in London. pic.twitter.com/tUhaGkSQfe
— BCCI (@BCCI) August 7, 2018
Is captain wife more important than vice captain? Where are other players wife’s? Don’t divide team for the sake of captain or Bollywood please
— Sanjay Tank (@SanjaySTank) August 8, 2018
Vice captain is in last row and First Lady of Indian cricket is in front row. These people giving lecture online few days back. @AnushkaSharma
— Ali MG (@aliasgarmg) August 7, 2018