തൃശൂർ: രാഷ്ട്രപതിയെ വധിക്കുമെന്ന് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത പൂജാരിക്ക് ജാമ്യം കിട്ടി. ചിറയ്ക്കൽ ക്ഷേത്രം പൂജാരി ജയരാമനെയാണ് ജാമ്യത്തിൽ വിട്ടത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് തൃശൂർ സെന്റ് തോമസ് കോളജിലെ പരിപാടിക്കെത്തുന്പോൾ ബോംബ് വെച്ച് വധിക്കുമെന്ന് ജയരാമൻ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് ഭീഷണിമുഴക്കിയിരുന്നു.
ഇതെത്തുടർന്ന് ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. രാഷ്ട്രപതി തൃശൂരിലും ഗുരുവായൂരിലും സന്ദർശനം നടത്തി തിരികെ പോകും വരെ മുൻകരുതലെന്ന നിലയ്ക്ക് ഇയാൾ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്നാണ് ജാമ്യം നൽകി വിട്ടയച്ചത്.