കൊട്ടാരക്കര: വാഹനത്തിരക്കേറിയകൊട്ടാരക്കര – പുത്തൂർ റോഡ് കാലവർഷത്തെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞുതകർന്നു. ഇതു വഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായിട്ടുണ്ട്. ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വാഹനങ്ങൾക്കു കേടുപാടു സംഭവിക്കുന്നതും പതിവായിട്ടുണ്ട്. പുത്തൂർ ബഥനി മുക്ക്, കല്ലുംമൂട്,പാണ്ടറ, മൂഴിക്കോട് വളവ് ,പണയിൽ,പത്തടി, ആവണൂർ ,മുസ്ലീം സ്ട്രീറ്റ്, റെയിൽവേ മേൽപാലം ഭാഗം എന്നിവിടങ്ങളിലാണ് റോഡ് വലിയ തോതിൽ തകർന്നിട്ടുള്ളത്.
മുസ്ലീം സ്ട്രീറ്റ് ,പത്തടി, കല്ലും മുട് എന്നിവിട ങ്ങൾ റോഡു പുനരുദ്ധാരണം കഴിയുമ്പോൾ തന്നെ തകരുന്നത് പതിവാണ്.റോഡു നിർമ്മിതിയിലുള്ള അപാകതയാണ് ഈ ഭാഗങ്ങളിൽ റോഡ് സ്ഥിരമാ യി തകരാൻ കാരണം. വെള്ളംഒഴുകിപ്പോകാൻ സൗകര്യമൊരുക്കാത്തതു കാരണം വെള്ളം കെട്ടിക്കിടന്നാണ് റോഡു നശിക്കുന്നത്.പത്തടിയിലുംമുസ്ളീം സ്ട്രീറ്റിലും അര കി.മീറ്ററോളമാ ണ് റോഡു തകർന്നിട്ടുള്ളത്. ടാറുംമെറ്റലും ഇളകി വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്ന ഇത്തരം കുഴികളിൽ വീണാണ് ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.പത്തടിയലെ കുഴിയിൽ വീണ് ഒരുഇരുചക്രവാഹന യാത്രികൻ കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടിരുന്നു. കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
കൂടാതെ എം.സി.റോഡിലെത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗവുമാണ് ഈ റോഡ്.കെഎസ്ആർടിസി – സ്വകാര്യ ബസുകളെക്കൂടാതെ നൂറുകണക്കിന്ചരക്കു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരന്തരമായി ഈ റോഡു വഴി കടന്നു പോകുന്നുണ്ട്.
ഇപ്പോൾഇതുവഴിയുള്ള യാത്ര ഭീതിപ്പെടുത്തുന്നതായി യാത്രക്കാരും വാഹനങ്ങളോടിക്കുന്നവരും പറയുന്നു.റോഡുസഞ്ചാരയോഗ്യമാക്കാൻ സത്വര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അറ്റകുറ്റപ്പണി നടത്തി മൂന്നു മാസംപോലും തികയാത്ത റോഡാണ് ഇപ്പോൾ സഞ്ചരിക്കാൻ പോലും കഴിയാത്തവിധം തകർന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.