സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ൽ കു​ടു​ങ്ങി​യ ഏഴംഗ വ​ന​പാ​ല​ക​സം​ഘം രക്ഷപ്പെട്ടു; ശക്തമായ മഴയിൽ തങ്ങൾ കുടുങ്ങിപ്പോകുകയായിരുന്നുവെന്ന് വനപാലകർ

അ​ഗ​ളി: ക​ഞ്ചാ​വു റെ​യ്ഡി​നു പോ​യി സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ൽ കു​ടു​ങ്ങി​യ വ​ന​പാ​ല​ക​സം​ഘം സു​ര​ക്ഷി​ത​രാ​യി തി​രി​ച്ചെ​ത്തി. മു​ക്കാ​ലി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഘം വ​ന​ത്തി​ൽ ക​ട​ന്ന​ത്.

മൂ​ന്നു സം​ഘ​ങ്ങ​ളാ​യാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്. സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ല​മു​ര​ളി, പെ​രു​മാ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട ഒ​ന്പ​തു പേ​ർ വീ​തമട​ങ്ങി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ പി​റ്റേ​ന്നു തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഡെ​പ്യൂ​ട്ടി റേഞ്ച​ർ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട സം​ഘം ഗ​ല​സി, തു​ടു​ക്കി, ക​ടു​കു​മ​ണ്ണ തു​ട​ങ്ങി വി​ദൂ​ര​മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് നീ​ങ്ങി​യ​ത്.

മു​ക്കാ​ലി​യി​ൽനി​ന്നു മു​പ്പ​തു കി​ലോ​മീ​റ്റ​ർ ഉ​ൾ​വ​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ. വ​ന​ത്തി​ലുണ്ടായ ശ​ക്ത​മാ​യ മ​ഴ​യും മ​ല​മ​ട​ക്കു​ക​ളി​ലെ നീ​രൊ​ഴു​ക്കും മൂ​ലം ഇ​വ​ർ​ക്കു പു​റ​ത്തുക​ട​ക്കാ​ൻ പ​റ്റാ​തെ വ​രി​ക​യാ​യി​രു​ന്നു.

Related posts