പാലോട്: പെണ്‍കുട്ടികളെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് പിടിയിൽ. കുട്ടികളെ ട്യൂഷനെടുക്കുന്ന വീട്ടില്‍ വച്ച് ഇയാൾ പിഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണ ഉപദ്രവിച്ചത്. ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ കുട്ടികളിലൊരാള്‍ അമ്മയോട് വിവരം പറഞ്ഞു.
ഉടന്‍ തന്നെ വീട്ടുകാര്‍ സ്ക്കൂളുമായി ബന്ധപ്പെട്ടു. സ്ക്കൂള് അധികൃതര്‍ പാലോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേകേസെടുക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പാലോട് സബ് ഇന്‍സ്പെക്ടര്‍ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അഷറഫ്, മധുപന്, ഭുവനചന്ദ്രന്, എഎസ്ഐമാരായ ഇര്‍ഷാദ്, അന്‍സാരി, സിപിഒമാരായ പ്രശാന്ത് കുമാര്‍, രാജേഷ്, ലജു, അമൃത എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.