ഇടുക്കി: ഇടമലയാർ ഡാം അടച്ച ശേഷം ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചിരുന്നു. കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെടും. സ്ഥിതിഗതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.