വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ ജോലി തട്ടിപ്പ്; അറസ്റ്റിലായ നൈജീരിയൻ സ്വദേശിയും കാമുകിയും ഉൾപ്പെടെയുള്ളവരെ ഇന്ന് കോട്ടയത്ത് എത്തിക്കും

കോ​ട്ട​യം: വാ​ട്സ് ആ​പ്പി​ലു​ടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രെ ഇ​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​ക്കും. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ബെ​ഞ്ച​മി​ൻ ബാ​ബ​ഫേ​മി, ഇ​യാ​ളു​ടെ കാ​മു​കി പൂ​നെ സ്വ​ദേ​ശി ശീ​ത​ൾ, ഇ​വ​രു​ടെ സ​ഹാ​യി വി​നോ​ദ് ക​ട്ടാ​രി​യ എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ നി​ന്നും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​ക്കു വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലു​ടെ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ശേ​ഷം പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണു ഇ​വ​ർ പ​ണം വാ​ങ്ങി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് കോ​ളിം​ഗി​നുപ​യോ​ഗി​ക്കു​ന്ന ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചു വാ​ട്സ് ആ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ശേ​ഷം ഈ ​ന​ന്പ​രി​ൽ നി​ന്നും സ​ന്ദേ​ശം അ​യ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സഡ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​യാ​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു ഇ​യാ​ൾ​ക്കു അ​മേ​രി​ക്ക​യി​ലു​ള്ള ക​പ്പ​ലി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​നു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. ഈ ​ജോ​ലി ല​ഭി​ക്കു​ന്ന​തി​നാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണു പ​ല​പ്പോ​ഴാ​യി ഇ​വ​ർ പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​പ്പ​റ്റി​യ​ത്. ജോ​ലി ല​ഭി​ക്കു​മെന്ന് അ​റി​യി​ച്ചി​രു​ന്ന അ​വ​ധി​ക​ൾ പ​ല​തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്നു യു​വാ​വി​നു മ​ന​സി​ലാ​യ​ത്.

പ്ര​തി​ക​ളെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ച​ശേ​ഷം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു പോ​ലീ​സ്. ഇ​വ​രു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും നി​ര​വ​ധി പേ​രി​ൽ നി​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യുള്ളു.

Related posts