പത്തനംതിട്ട: ശബരിഗിരി പദ്ധതിയിലെ പന്പ ഡാമും തുറന്നു. പരമാവധി സംഭരണ ശേഷിയായ 986.33 മീറ്ററിൽ നിലനിർത്തി ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറന്നുവിട്ടു. കക്കി ഡാമിൽ പരമാവധി ജലനിരപ്പായ 981.46 മീറ്ററിൽ നിലനിർത്തി ആനത്തോട് ഷട്ടറുകൾ തുറന്ന നിലയിലാണ്. നാല് ഷട്ടറുകളും തുറന്നു.
മൂഴിയാറിൽ പരമാവധി സംഭരണ ശേഷിയായ 195.63 മീറ്ററിൽ നിലനിർത്തി ഡാം ഷട്ടറുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്നു. സംഭരണികളിൽ നിന്നുള്ള വെള്ളം എത്തിയതോടെ പന്പാ നദി കര കവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദിയിലെ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നിട്ടുണ്ട്. ആറന്മുള ഉൾപ്പെടെ വെള്ളപ്പൊക്കം ഭീക്ഷണിയിൽ ആണ്. റാന്നി ഭാഗത്ത് നദി കര കവിഞ്ഞു. അപ്പർ കുട്ടനാട്, കുട്ടനാട് ഭാഗത്തും വെള്ളം കയറി വരുന്നു.