തിരുവനന്തപുരം: ദുരന്തമുഖത്ത് എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാകണം.
കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ദില്ലിയിൽ ചർച്ച നടത്തിയിട്ടുണ്ട്. അനുഭാവപൂർവ്വം ഇക്കാര്യം പരിഗണിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.