വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു; വെ​ള്ള​പ്പൊ​ക്ക​ത്തി​നൊ​പ്പം കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും

കൊ​ച്ചി: പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു, ഇ​തു​മൂ​ലം കൊ​ച്ചി​യി​ൽ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കും. വെ​ള്ള​ത്തി​ൽ ചെ​ളി​നി​റ​ഞ്ഞ​താ​ണു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് നി​ർ​ത്തി​വ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ല​ങ്ങി മ​റി​ഞ്ഞാ​ണു പെ​രി​യാ​ർ ഒ​ഴു​കു​ന്ന​ത്.

ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ​യേ​റെ ചെ​ളി​യാ​ണു വെ​ള്ള​ത്തി​ൽ ക​ല​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നു​ള്ള പ​ന്പിം​ഗ് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നാ​ൽ പ​ശ്ചി​മ​കൊ​ച്ചി ഒ​ഴി​കെ​യു​ള്ള കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ലു​വ, ഏ​ലൂ​ർ, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, ചേ​രാ​നെ​ല്ലൂ​ർ, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ, മു​ള​വു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തെ ബാ​ധി​ക്കും.

പാ​ണം​കു​ഴി പ​ന്പ്ഹൗ​സി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ വേ​ങ്ങൂ​ർ, മു​ട​ക്കു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. കൂ​വ​പ്പ​ടി, ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു. ഇ​ല്ലി​ത്തോ​ട് നി​ന്നു​ള്ള പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മ​ല​യാ​റ്റൂ​ർ, നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നീ​ലീ​ശ്വ​രം പ​ന്പ്ഹൗ​സി​ലെ വൈ​ദ്യു​തി ക​ഐ​സ്ഇ​ബി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ​നി​ന്നു​ള്ള പ​ന്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ​പ്പെ​ടും. ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, പു​ത്ത​ൻ​വേ​ലി​ക്ക​ര, പാ​റ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കു​ട്ട​ന്പു​ഴ, കു​ട്ട​മം​ഗ​ലം, പി​ണ്ടി​മ​ന, കോ​ട്ട​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ന്പിം​ഗും നി​ർ​ത്തി.

പ​ന്പു​ഹൗ​സു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​നാ​ൽ കീ​ര​ന്പാ​റ, കോ​ട്ട​പ്പ​ടി പ​ന്പ് ഹൗ​സു​ക​ളി​ലെ പ​ന്പിം​ഗും നി​ർ​ത്തി​വ​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Related posts