അഞ്ചൽ :അഞ്ചലില്‍ കഴിഞ്ഞ ഏതാനും ദിവസമായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. അഞ്ചല്‍ മലമേൽ ഉദയം വീട്ടിൽ സുരേഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി സുരേഷ് കുമാറും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
കതക് തുറന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തിയതിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 15000 ത്തോളം രൂപ നഷ്ടപ്പെട്ടു. ഉടൻ തന്നെ അഞ്ചൽ പോലീസിൽ പരാതി നൽകി. എസ്ഐ ടി.സതികുമാറിന്റെ നേതൃത്വത്തിൽ പോലീ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.