ലണ്ടന്‍: ലെസ്റ്റര്‍ സിറ്റി ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡിയെ വില്ക്കാന് ഉദ്ദേശിക്കുന്നില്ല. താരവുമായി പുതിയ നാലു വര്‍ഷത്തെ കരാര്‍ കൂടി ലെസ്റ്റര്‍ ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം ഹാരി മാഗ്വെയറെയും മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര് വിട്ടുകൊടുക്കാതെ നിലനിര്‍ത്തി. മാഗ്വെയറില് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താത്പര്യമറിയിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്നലെ അവസാനിച്ചിരുന്നു. ഇത്തവണ ലെസ്റ്റര്‍ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അവസാന ദിവസം ക്രൊയേഷ്യയുടെ ഫിലിപ് ബെന്കോവിച്ചിനെയും തുര്‍ക്കിയുടെ കാഗ് ലര്‍ സോയുന്സുവിനെയുമെത്തിച്ചു. ആറു സീസണായി ലെസ്റ്ററിനൊപ്പം കളിക്കുന്ന വാര്‍ഡി 88 ഗോള്‍ നേടിയിട്ടുണ്ട്. 2015-16 സീസണില്‍ ലെസ്റ്ററെ ചാമ്പ്യന്മാരാക്കാന് വാര്‍ഡി വലിയ പങ്കാണ് വഹിച്ചത്.