ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ ദേശീയ പതാക ജാവലിന്‍ ത്രോതാരം നീരജ് ചോപ്രയേന്തും. ജക്കാര്‍ത്തയില്‍ 18നാണ് ഉദ്ഘാടന ചടങ്ങുകള്‍.
ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് നരേന്ദര്‍ ബത്രയാണ് ഇന്ത്യയുടെ പതാക വാഹകനായി ചോപ്രയുടെ പേര് പ്രഖ്യാപിച്ചത്. 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയും പാലെംബാങുമാണ് ഗെയിംസിനു വേദികളാകുന്നത്.