ചെങ്ങന്നുർ: ചെറിയനാട് നാക്കോലക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനിൽ മാത്യു ഏബ്രഹാം വൽസമ്മ മാത്യു ഏബ്രഹാം ദന്പതികളുടെ മകൻ മെൽവിൻ മാത്യു (28) ആണ് മുങ്ങി മരിച്ചത്. ദുബാ യ് അൽ ഫുഫ്ത്തേൽ കന്പനിയിൽ മൂന്നു വർഷമായി എൻജിനിയറായി ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വർഷം മുൻപ് ആണ് വിവാഹിതനായത്.
എൻജിനിയറിംഗ് ബിരുദധാരിയായ ഭാര്യ നിഷയും ദുബായിൽ മെൽവിനോടൊപ്പമായിരുന്നു. അവധി ദിനമായ ഇന്നലെ സുഹൃത്തുക്കളായ മറ്റ് മൂന്ന് കുടുംബങ്ങളോടൊപ്പം ടൂറിന് പുറപ്പെട്ടതാണ്. നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ്. ഏക സഹോദരൻ. വിമൽ മാത്യു.സംസ്കാരം പിന്നീട്.