ജിജു ജോർജ്
കോതമംഗലം: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾഅടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ പാതിതാഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാൽ ഡാം പൂർണ്ണമായി അടയ്ക്കും. 168.95 മീറ്റർ ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
169 മീറ്റർ ആണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി വെള്ളം കൂടുതൽ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല. ഇന്നലെ രാത്രി 12 നാണ് ജലനിരപ്പ് കുറഞ്ഞ് രണ്ട് ഷട്ടറുകൾ അടച്ചത്. ഒരുഷട്ടർ ഇന്ന് രാവിലെ എട്ടോടെയാണ് അടച്ചത്. ഡാമിലെ നാല് ഷട്ടറുകളിൽ മറ്റ് ശേഷിക്കുന്ന ഒരെണ്ണം ഒരു മീറ്ററായി താഴ്ത്തി ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ ചെറുതോണിയിൽയിൽ നിന്നും അഞ്ച് ഷട്ടറുകൾ തുറന്ന് വെള്ളം കൂടുതലായി ഒഴുക്കിയതോടെ പെരിയാറിൽ ജലനിരപ്പ് നിയന്ത്രണാധീതമായി ഉയരുവാനുള്ള സാധ്യത മുന്നിൽ കണ്ട് ഇടമലയാറിലെ നാല് ഷട്ടറുകളും പാതി താഴ്ത്തിയിരുന്നു. ഇന്നലെയും കോതമംഗലം മേഖലയിൽ പെരിയാറിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നില്ല. ഇന്ന് ഇടമലയാറിന്റെ മൂന്ന് ഷട്ടറുകൾ അടച്ചതോടെ ഭൂതത്താൻകെട്ടിൽ വീണ്ടും ജലനിരപ്പ് ഏകദേശം മൂന്ന് മീറ്ററോളം താണു. വ്യാഴാഴ്ച പുലർച്ചെ ഡാം തുറക്കുമ്പോൾ ഭൂതത്താൻകെട്ടിൽ 32 മീറ്ററിന് മുകളിൽ രേഖപ്പെടുത്തിയ ജലനിരപ്പ് ഇന്ന് രാവിലെ 29 മീറ്ററായി കുറഞ്ഞിട്ടുണ്ട്.
ഇടമലയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴകനത്ത് ചെയ്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി നാല് ഷട്ടറുകളും ഉയർത്തി വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്കും മുകളിലായിരുന്നു.169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അതും മറികടന്ന് ഇന്നലെ വൈകന്നേരം 169. 07 മറ്ററാണ് രേഖപ്പെടുത്തിയത്. 169.98 ആയിരുന്നു ഡാം തുറക്കുമ്പോൾ ജലനിരപ്പ്. രണ്ട് ദിവസം വെള്ളം ഒഴുക്കി കളഞ്ഞിട്ടും ഒരു മീറ്റർ പോലും താഴ്ന്നിരുന്നില്ല.എന്നാൽ മഴ കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പ് വളരെ പ്പെട്ടന്ന് നിയന്ത്രണ വിധേയമാകുകയായിരുന്നു.
നാല് ഷട്ടറുകളുള്ള ഡാമിന്റെ മൂന്ന് ഷട്ടറുകൾ രണ്ട് മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററും വ്യാഴാഴ്ച ഉയർത്തി 600 ഘനമീറ്റർ വെള്ളമാണ് സെക്കന്റിൽ പെരിയാറിലേക്ക് ഒഴുക്കിയത്. ഇന്നലെ ഉച്ചയോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 500ഉും പിന്നീട് 300 ഘനമീറ്ററായി കുറച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം വീണ്ടും അത് 400 ഘനമീറ്ററായി കൂട്ടിയിരുന്നു. ഇടയ്ക്ക് രണ്ട് എട്ടറുകൾ അടയ്ക്കുവാൻ നിർദ്ദേശമുണ്ടായെങ്കിലും വൃഷ്ടിപ്രദേശത്ത് മഴകുറയാത്തതിനാൽ സംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറയാത്തതുമൂലം അത് ഒഴിവാക്കി.
28 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ സംഭരണിയുള്ള ഡാമിന് 300 ചതുരശ്രകിലോമീറ്ററാണ് വൃഷ്ടി പ്രദേശം. വെള്ളത്തിന്റെ ലെവൽ 168.5 മീറ്ററിൽ എത്തിച്ച് ഡാം അടയ്ക്കുവാനും ആലോചനയുള്ളതായും അറിയുന്നു. ഇടലയറിനൊപ്പം ചെറുതോണിയും തുറന്നതോടെ ഏറെ ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ മഴകുറഞ്ഞ് ചെറുതോണിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ഇടമലയാറിന്റെ മൂന്ന് ഷട്ടറുകൾ അടക്കുകയും ചെയ്തതോടെ ആശങ്ക ഒഴിയുകയാണ്.