കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്ത ചടങ്ങിൽ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണി വെടിവയ്ക്കുന്ന രീതിയിൽ ആംഗ്യം കാണിച്ച നടൻ അലൻസിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലൻസിയർക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്ന് അലൻസിയർ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. പ്രസംഗത്തിൽ അവാർഡ് വിതരണ ചടങ്ങിൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവർക്കെതിരേ മോഹൻലാൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.