റോ​ഡ് ത​ക​ർ​ന്ന​ഭാ​ഗം ചെ​ളി കോ​രി​യി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; ചെളിയിൽ തെന്നി ബൈക്കുകൾ മറിഞ്ഞു വീണു; ഒടുവിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെത്തി ചെളിമാറ്റി

ചാ​ല​ക്കു​ടി: പോ​ട്ട ആ​ശ്ര​മം ജം​ഗ്്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ഴ​യ ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന ഭാ​ഗം ചെ​ളി കോ​രി​യി​ട്ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച​തി​നെ നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ത​ട​ഞ്ഞു.പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ 100 മീ​റ്റ​ർ ദൂ​രം റോ​ഡ് കു​ഴി​യാ​യി മാ​റി​യ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ടൈ​ൽ വി​രി​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ആ​ദ്യ​പ​ടി​യാ​യി മെ​റ്റ​ൽ നി​ര​ത്തി. ഉ​യ​ർ​ത്തി​യ​തി​നു മു​ക​ളി​ൽ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ ചെ​ളി നി​ര​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ചെ​ളി നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. റോഡിൽ ഇ​രു​ച​ക്ര​ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​ഞ്ഞു വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​രി​ങ്ക​ല്ലും പാ​റ​പൊ​ടി​യും കൂ​ടി​യു​ള്ള മെ​റ്റി​രി​യ​ൽ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ് ചെ​ളി നി​ര​ത്തി​യ​ത്.

ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.​ഒ.​ പൈ​ല​പ്പ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​വി. പോ​ൾ, ബി​ജു ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ചെ​ളി നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts