കാസ്റ്റിംഗ് കൗച്ച് സത്യമാണെന്നും താൻ അതിന്റെ ഇരയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു. കാസ്റ്റിംഗ് കൗച്ചിനെ എതിർത്തതിന് എട്ടുമാസമാണ് തനിക്ക് വീട്ടിലിരിക്കേണ്ടി വന്നതെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് വർഷം മുന്പ് നടന്ന സംഭവമാണെങ്കിലും അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ലായെന്നാണ് അദിതി പറയുന്നത്. എന്നോട് അത്തരത്തിൽ പെരുമാറാൻ എങ്ങനെ അവർക്ക് ധൈര്യമുണ്ടായി എന്നാണ് അറിയാത്തത്. നമ്മൾ ധൈര്യമായി നിന്നാൽ മാത്രമേ ഇത്തരം കാര്യങ്ങളെ എതിർക്കാൻ പറ്റു.
നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ സിനിമ നിങ്ങളെ തേടിയെത്തുമെന്നും നടി പറഞ്ഞു.