പുഴ മുറിച്ചു കടന്ന് കുട്ടികളുടെ സമീപത്തേക്ക് എത്തുവാൻ ശ്രമിച്ച കടുവയെ തുരത്തിയോടിച്ച് നായ്ക്കൾ. ഇന്ത്യ-നേപ്പാൾ അതിർത്തിയായ കട്ടർണിയയിലാണ് സംഭവം നടന്നത്. നദി നീന്തിക്കയറി കടുവ എത്തുമ്പോൾ കുട്ടികൾ പരക്കം പാഞ്ഞു. ഈ സമയം മുമ്പിൽ അപകടം മണത്ത രണ്ടു നായ്ക്കൾ കടുവയുടെ നേർക്ക് ചെന്ന് കുട്ടികളുടെ അടുക്കലേക്കു വരാതെ അവയെ പ്രതിരോധിക്കുകയായിരുന്നു.
നായ സമീപത്തേക്കു വരുമ്പോൾ ഭയന്ന കടുവ ഇവിടെ നിന്നും ഓടി പോകുകയായിരുന്നു. ഭക്ഷണം തേടി കടുവകൾ ഇവിടെ വരുന്നത് പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടുവ ആരെയും അക്രമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.