കൊച്ചി: പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം രൂപ നൽകുമെന്നു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നാളെ തുക കൈമാറും. മോഹൻലാലിന് പുറമേ തമിഴ് സിനിമാലോകത്തു നിന്നും കേരളത്തിന് സഹായം എത്തുന്നുണ്ട്.
തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും തമിഴ് ടെലിവിഷൻ ചാനലായ വിജയ് ടിവിയും ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. തെലുങ്ക്താരം വിജയ് ദേവരക്കൊണ്ട അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.