ചാത്തന്നൂർ അപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം: ചാത്തന്നൂർ ഇത്തിക്കര പാലത്തിന് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അനാസ്ഥയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

അപകടത്തിന്‍റെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് കൊല്ലം ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇന്ന് പുലർച്ചെയാണ് ഇത്തിക്കര പാലത്തിന് സമീപം കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ടി​.പി.സു​ഭാ​ഷ് (30), ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് മ​ല​യ​ണ്ണാകു​പ്പാ​റ​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൽ​ അ​സീ​സ്, ലോ​റി ഡ്രൈ​വ​ർ ചെ​ങ്കോ​ട്ട പു​ളി​യ​റ കേ​ശ​വ​പു​രം കോ​വി​ൽ​തെ​രു​വി​ൽ വീ​ട്ടി​ൽ ഗ​ണേ​ശ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Related posts