വൈദ്യുതി പോസ്റ്റിലെ ഫ്ലക്സ്ബോർഡുകൾ അപകട ഭീഷണിയുയർത്തുന്നു; ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്ന് യാത്രക്കാർ 

മു​രി​ങ്ങൂ​ർ:​ പാ​ല​ത്തി​ന് സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റി​ൽ വ​ലി​യ ഫ്ല​ക്സ് ബോ​ർ​ഡ് തൂക്കി​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടു​വാ​നും യാ​ത്ര​ക്കാ​ർ വീ​ഴു​വാ​നും അ​പ​ക​ട​സാ​ധ്യ​ത​യേ​റു​ന്നു.​മു​രി​ങ്ങൂ​ർ മു​ത​ൽ അ​ടി​ച്ചി​ലിവ​രെ​യും എ​ല്ലാ പോ​സ്റ്റി​ലും വി​വി​ധ ക​ന്പ​നി​ക​ളു​ടെ സാ​മാ​ന്യ വ​ലു​പ്പ​മു​ള്ള പ​ര​സ്യ​ബോ​ർ​ഡു​ക​ൾ കെ​ട്ടി​യി​ട്ടുണ്ട്.

അ​ധി​കൃ​ത​ർ ഇ​ത് അ​ഴി​ച്ചു മാ​റ്റു​വാ​ൻ ആവശ്യപ്പെട്ടു വെങ്കിലും യാ​തൊ​രു ഗു​ണ​വും ഉ​ണ്ടായി​ല്ല.​ വൈ​ദ്യു​തി പോ​സ്റ്റി​ൽ പ​ര​സ്യ​ബോ​ർ​ഡ് കെ​ട്ടു​ക​യോ, പ​ര​സ്യം പ​തി​ക്കു​ക​യോ ചെ​യ്യു​വാ​ൻ പാ​ടി​ല്ലാ​ത്ത​ത് ആ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ അ​തി​നാ​ൽ എ​ത്ര​യും വേ​ഗം വൈ​ദ്യു​ത​പോ​സ്റ്റു​ക​ളി​ൽ നി​ന്നും ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​വാ​ൻ അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വാ​ഹ​ന​യാ​ത്ര​ക്കാ​രും ജ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts