തലശേരി: പതിനാറുകാരിയായ വിദ്യാർഥിനിയെ വശീകരിച്ച് കൊണ്ടുപോയി അപമാനിച്ച ശേഷം നാട്ടിൽ നിന്നും വിദേശത്തേക്ക് കടന്ന യുവാവിനെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പീഡന പരാതിയെ തുടർന്ന് മുങ്ങിയ കതിരൂർ മൈതാനപള്ളിക്കടുത്തെ സിറാജാണ് (25) ഒരു വർഷത്തിന് ശേഷം പോലീസിൽ കുടുങ്ങിയത്.
കതിരൂർ എസ്ഐ സി.ഷാജു, അഡീഷണൽ എസ്ഐ ദിലീപ് ബാലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
പരാതിക്കാരിയായ പെൺകുട്ടിയെ നേരത്തെ കാറിൽ കൂട്ടികൊണ്ട് പോയി മാഹിയിലെ ഒരു സൂഹൃത്തിന്റെ വീട്ടിലും മാനന്തവാടിയിലും ഇല്ലിക്കുന്നിലും കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന് അന്ന് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകിയിരുന്നു.