ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം വേണ്ടെന്നുവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജലമേള നടത്തുന്നതിനുള്ള ഉചിതമായ സമയം മഴ ശമിച്ച് കഴിഞ്ഞാൽ തീരുമാനിക്കും. ബോട്ട് റേസ് ലീഗ് വള്ളംകളിയുടെ സ്വഭാവത്തെ മാറ്റും.തുഴച്ചിൽക്കാർക്ക് മൂന്നു-നാലു മാസം സ്ഥിരവരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
കേരളത്തിലെന്പാടും നടക്കുന്ന ജലോത്സവങ്ങൾക്കു സാന്പത്തിക ഉറപ്പു നൽകാൻ കഴിയുന്ന തരത്തിൽ ബോട്ട് റേസ് ലീഗിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.