സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരാശ്വാസമായി സിനിമാ നടന്‍ അല്ലു അര്‍ജുന്‍. 25 ലക്ഷം രൂപയാണ് അല്ലു കേരളത്തില്‍ പ്രളയ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആളുകള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ ആണെന്നും അവര്‍ക്ക് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.അതോടൊപ്പം തന്റെ ആരാധകരോട് തങ്ങളാല്‍ ആകും വിധം പ്രളയ ദുരിതം നേരിട്ടവര്‍ക്ക് സഹായം നല്‍കണമെന്നും താരം പറഞ്ഞു.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു .അതുപോലെ തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നിരവധി താരങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്.തെന്നിന്ത്യന്‍ നടികര്‍സംഘം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.