തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍! ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കിലെന്ന് വിലപിച്ച് ടോമിന്‍ തച്ചങ്കരി

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളെ നടുക്കിയ ഒരു വാഹനാപകടമാണ് കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ലോറി െൈഡ്രവറുമാണ് മരിച്ചത്.

ഈ അപകടത്തിന് പിന്നാലെ തന്നെ കെഎസ്ആര്‍ടിസിയില്‍ ഡബിള്‍ഡ്യൂട്ടി അവസാനിപ്പിക്കുന്നുവെന്ന ഉത്തരവും ഉണ്ടായി. ഏഴു മണിക്കൂറില്‍ കൂടുതല്‍ ഇനി ഒരു ഡ്രൈവറും കെ.എസ്.ആര്‍.ടി.സിയില്‍ സ്റ്റിയറിങ് പിടിക്കില്ലെന്നും ചിങ്ങം ഒന്നിന് മാറ്റം ആരംഭിക്കുമെന്നുമാണ് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞത്.

സെപ്റ്റംബര്‍ ഒന്നോടെ ഡബിള്‍ ഡ്യൂട്ടി സംവിധാനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് നീക്കമെന്നും തച്ചങ്കരി വിശദീകരിച്ചു. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തിലെ പ്രശ്നങ്ങളായിരുന്നു ഈ അപകടത്തിന് കാരണമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കടുത്ത നിലപാടുകളിലേയ്ക്ക് തച്ചങ്കരി നീങ്ങിയത്.

കൂടാതെ ഈ സംഭവത്തില്‍ തനിക്കുണ്ടായ നടുക്കവും ദുഖവും തച്ചങ്കരി രേഖപ്പെടുത്തുകയും ചെയ്തു. മൂവരുടെയും മൃതദേഹങ്ങള്‍ താന്‍ അടുത്തു കണ്ടിരുന്നു. തലയോട്ടി പുറത്തു കാണാവുന്ന നിലയിലും തലച്ചോറ് പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഈ കാഴ്ച കണ്ടശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഒരു മാസം മുന്‍പ് ഡബിള്‍ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഈ മൂന്ന് ജീവനുകള്‍ രക്ഷപെട്ടേനെയെന്നും തച്ചങ്കരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

Related posts