തിരുവനന്തപുരം: കനത്തമഴയില്‍ മുങ്ങിത്താഴുന്ന കേരളത്തില്‍ അനേകം ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാനും ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുമായി സൈന്യവും അഗ്നിശമനസേനാ വിഭാഗവും ദുരന്തനിവാരണസേനയും നാട്ടുകാരുമെല്ലാം രംഗത്തുണ്ട്.
ഈ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് പരമാവധി പ്രചരിപ്പിക്കാന്‍ നിര്‍ദേശം.എന്ന വെബ്സൈറ്റാണ് അടിയന്തിര ആവശ്യത്തിനായി നല്‍കിയിരിക്കുന്നത്. കുടുങ്ങിയിട്ടുള്ളവര്‍ മൊബൈലില്‍ ഗൂഗിള്‍ മാപ്പ് ഓണ്‍ചെയ്ത ശേഷം എസ്ടിഡി കോഡ് ചേര്‍ത്തശേഷം 1077 ല്‍ വിളിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍:
1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍.
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ .
3. സംഭാവനകള്‍ നല്കാന് .
4. വളന്റിയര്‍ ആകാന്‍ .
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍.
6. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍.(ജില്ല തിരിച്ച്)
വെബ്സൈറ്റിന് സാമൂഹ്യമാധ്യമങ്ങള്‍ വഴി വേണ്ടത്ര പ്രചാരം നല്‍കാനാണ് നിര്‍ദേശം. നമ്മുടെ നാട് അതിന്റെ ചരിത്രത്തില്‍ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സഹായിക്കാന്‍ മുന്നോട്ടുവരാന്‍ എല്ലാവരോടും അപേക്ഷിയ്ക്കുന്നു. ഷെയര്‍ ചെയ്തോ കോപ്പി ചെയ്തു സ്വന്തം വാളില്‍ ഇട്ടോ വാട്സാപ്പ്, മെസ്സഞ്ചര്‍ വഴിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് അഭ്യര്‍ത്ഥന.