തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസേനയുടെ സഹായം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി സഹായം തേടിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്നും മുഖ്യമന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യർഥിച്ചു.
പ്രധാനമന്ത്രിയുടെ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി വിഷയം ചർച്ച ചെയ്ത് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.