പേരാമംഗലം: പറപ്പൂരിലെ ഡ്യൂട്ടി പെയ്ഡ് കട കുത്തിതുറന്ന് ആറരലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പേരാമംഗലം പോലീസ് പിടികൂടി. എടക്കളത്തൂർ സ്വദേശി ലെമേഷ് ,മെഡിക്കൽ കോളേജ് സ്വദേശി വിമേഷ് എന്നിവരാണ് പിടിയിലായത്.
വിമേഷിന്റെ ബന്ധുവീട്ടിൽ നിന്ന് 12,000 രൂപയും സ്വർണ്ണാഭരണങ്ങളും, വിമേഷിന്റ് കൈയിൽ നിന്ന് നാല് മെബൈൽ ഫോണ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.എസ് ഐകെ.സി.ബൈജു ,എഎസ്ഐരാജൻ, ഷംനാദ് ഖാദർ, ഡിജോ ജോയ്ക്കന്പ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.