കൊല്ലം: തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന ്താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി . 13ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർച്ചിട്ടുണ്ട്. കുരീപ്പുഴ, തൊടിയൂർ, പരവൂർ, ചാത്തന്നൂർ ആദിച്ചനല്ലൂർ, മൈലക്കാട് ഉൾപപ്ടെ ഏഴുദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിച്ചുവരികയാണ്. ഇന്ന് രാവിലെ രണ്ട് ക്യാന്പുകൾ കൂടി തുറന്നു. വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകൾ കൂട്ടമായി ക്യാന്പുകളിലെത്തിക്കൊണ്ടിരിക്കുകയാണ്.
ശാരദാമഠത്തിന് സമീപ ംകൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകി വീണു ഏറെ നേരം ഗതാഗത തടസം നേരിട്ടു. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷൻ, രണ്ടാംകുറ്റി ജംഗ്ഷൻ, ഉളിയ്കകോവിൽ ടികെഡിഎം ജംഗ്ഷൻ എന്നിവടങ്ങളിലിലും മരങ്ങൾ കടപുഴകി വീണു. വിമല ഹൃദയം സ്കൂളിന് സമീപം വീടിന് മുകളിലേക്ക് മരണം വീണു, വൈദ്യുതി ലൈൻ പൊട്ടിവീഴുകയും ചെയ്തു.
ചാമക്കടയിൽനിന്നെത്തി യഫയർഫോഴ്സ് യൂണിറ്റ് മരണം മുറിച്ചുമാറ്റി ഏറെ ശ്രമത്തിനുശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. കിഴക്കകല്ലട, മൺട്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ ഇന്നും വെള്ളം കയറിനിറഞ്ഞനിലയിലാണ്.
കൊല്ലത്തുനിന്നും പത്തനംതിട്ടയിലെ വെള്ളം പൊങ്ങിയ സ്ഥലത്തേക്ക് രാവിലെ പോലീസ് പൈലറ്റ് അടങ്ങിയ രണ്ട് വള്ളം സുരക്ഷാപ്രവർത്തനത്തിനായി അയച്ചു. ഇന്നലെ ആറുവള്ളങ്ങൾ ജില്ലയിൽനിന്നയച്ചിരുന്നു .പുനലൂർ: കാലവർഷം കലിതുളളി. റോഡുഗതാഗതം തടസ്സപ്പെട്ടു.
നൂറു കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി അതിശക്തമായ മഴ തുടരുകയാണ്. ചാലിയക്കര ബംഗ്ലാങ്കുന്നിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടമുണ്ടായി. പുനലൂർ മേഖലയിൽ പലയിടത്തും റോഡുഗതാഗതം തടസ്സപ്പെട്ടു.
അടുക്കള മൂല, പെരുങ്ങളളൂർ മേഖലകളിൽ വെളളം കയറിയതിനാൽ പുനലൂർ-ആയൂർറോഡിൽ ഗതാഗതം മുടങ്ങി. ആര്യങ്കാവ് മേഖലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവച്ചു.പുനലൂർ കെ. എസ്.ആർ.ടി.സി ഡിപ്പോയിലേയ്ക്ക് വെളളം കയറിത്തുടങ്ങി. കിഴക്കൻ മേഖലയിൽ 15 ഓളം വീടുകളും തകർന്നു. കാര്യറ ഭാഗത്തുനിന്ന് 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.