അതീവ ജാഗ്രത! ഇ​ടു​ക്കി​യി​ൽ​നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു; പെ​രി​യാ​ർ കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക്

കൊ​ച്ചി: ഇ​ടു​ക്കി ഡാ​മി​ൽ​നി​ന്നു കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. വ​ടു​ത​ല, ചി​റ്റൂ​ർ ഇ​ട​പ്പ​ള്ളി, എ​ള​മ​ക്ക​ര, പേ​ര​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യോ​ടെ വെ​ള്ളം ക​യ​റു​മെ​ന്നു അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ സെ​ക്ക​ൻ​ഡി​ൽ 2000 ഘ​ന​മീ​റ്റ​റാ​ക്കും. നി​ല​വി​ൽ 1500 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്. ഇ​ടു​ക്കി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നും തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ച​തി​നാ​ലു​മാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി​വ​രു​ന്ന​ത്.

ഇ​തോ​ടെ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. വ​ടു​ത​ല, ചി​റ്റൂ​ർ ഇ​ട​പ്പ​ള്ളി, എ​ള​മ​ക്ക​ര, പേ​ര​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts