കോട്ടയം: മീനടം ആറാണി കുന്നിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് , റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ആറാണി കുന്നുംപുറത്തെ താമസക്കാരെ ഒഴിപ്പിച്ചു.
ഉരുൾപൊട്ടൽ ഭീഷണിയാണോ എന്ന സംശയത്തിലാണ് ആളുകളെ ഒഴിപ്പിച്ചത്. ഉുരുൾപൊട്ടൽ ഉണ്ടായാൽ മുൻകരുതുൽ എന്ന നിലയിൽ വെള്ളം ഒഴുകി വരാൻ സാധ്യതയുള്ള മീനടം ഞണ്ടുകളും പാലം അടച്ച് വാഹന ഗതാഗതം തടസപ്പെടുത്തി.
പാലത്തിനു സമീപത്തെ 10 വീട്ടുകാരെയും രാത്രിയിൽ ഒഴിപ്പിച്ചു. പാലത്തിൽ ബാരിക്കേഡ് വച്ച് വാഹനങ്ങൾ തടഞ്ഞു. രാവിലെയോടെ ഭീതി ഒഴിവായി. പലരും വീടുകളിലേക്ക് മടങ്ങി. എങ്കിലും അധികൃതർ ഇവിടെ പരിശോധന തുടരുകയാണ്.