ആലപ്പുഴ: പ്രതികൂല കാലാവസ്ഥയും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം ഇന്നു പുലർച്ചയോടെ വീണ്ടും ഉൗർജിതമായി. കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ എം.എൽ.എ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്്ര, ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ കണ്ട്രോൾ റൂം സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
41 മത്സ്യത്തൊഴിലാളി ബോട്ടുകൾ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നുണ്ട്. ആവശ്യമായ അധികം ബോട്ടുകൾ ചള്ളിയുൾപ്പടെയുള്ള കടപ്പുറത്തുനിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതൽ വള്ളങ്ങളും ചെങ്ങന്നൂരിൽ എത്തിക്കുന്നുണ്ട്. രാവിലെ 19 വള്ളങ്ങൾ കൂടി ചെങ്ങന്നൂരിലേക്ക്് കൊണ്ടുപോകുന്നുണ്ട്.
ദുരന്ത നിവാരണസേനയെ വിളിച്ചിട്ട് കിട്ടാത്തവർ വിഷമിക്കേണ്ടതില്ല
ആലപ്പുഴ:വെള്ളപ്പൊക്കത്തിന് ഒരു കൈ സഹായത്തിന് 08039237440 നന്പറിൽ ഒരു മിസ്സ് കോൾ തരൂ.തുടക്കത്തിലുള്ള പൂജ്യം വിട്ട് പോകരുത്.നിങ്ങളെ എത്രയും പെട്ടെന്ന് തിരിച്ച് വിളിക്കും. ആവർത്തിച്ച് ഈ നന്പറിലേക്ക് വിളിക്കരുത്. കോൾ സ്വീരിച്ചു കഴിഞ്ഞു എന്ന് പറഞ്ഞാൽ പിന്നീട് നിങ്ങളുടെ ഫോണ് ബിസി ആകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ വിവരങ്ങൾ എത്രയും വേഗം ദുരന്ത നിവാരണ സേനയ്ക്ക് കൈമാറുന്നതായിരിക്കും.
കുട്ടനാട്, കൈനകരി ഭാഗങ്ങൾധനമന്ത്രി സന്ദർശിക്കുന്നു
ആലപ്പുഴ: കുട്ടനാട് , കൈനകരി ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് സന്ദർശിക്കുന്നു. പുലർച്ചെ ആരംഭിച്ച സന്ദർശനം ഇപ്പോഴും തുടരുകയാണ്. കൈനകരി, മുട്ടാർ, രാമങ്കരി, തലവടി , പുളിങ്കുന്ന് പ്രദേശങ്ങളിൽ നിന്ന് പരമാവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ചില ഭാഗങ്ങളിൽ ആളുകൾ ഒഴിയാതെ അവശേഷിക്കുന്നുണ്ട്. അവരെക്കൂട് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിന് കൂടുതൽ ഹൗസ് ബോട്ടുകളും രക്ഷാ നൗകകളും ഉപയോഗിക്കുന്നുണ്ട്.കൈനകരി ഭാഗത്ത് വെള്ളക്കെട്ടിലായവരെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ സുരക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിജില്ലാ ഭരണകൂടം
ആലപ്പുഴ:രക്ഷാപ്രവർത്തനത്തിന് എല്ലാവിധ നേതൃത്വവും നൽകി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. കളക്ട്രേ്ററിൽ പ്രവർത്തിക്കുന്ന മുഴുവൻ സമയ കണ്ട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചാണ് രക്ഷാപ്രവർത്തനത്തിന് പദ്ധതികൾ ആസൂത്രണം ജില്ലാ കളക്ടർ എസ്.സുഹാസ്, സ്പെഷൽ ഓഫീസർ എൻ.പത്മകുമാർ, സബ്കള്ടർ കൃഷ്ണ തേജ എന്നിവരാണ് എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജില്ലയിലെ മന്ത്രിമാരും രംഗത്തുണ്ട്.