തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ സംഭാവന നല!്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന് സാലി സാംസണും ചേര്‍ന്നാണ് 15 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറിയത്.
ഇന്ത്യ എ ടീമിന്റെ മത്സരങ്ങള്‍ക്കായി സഞ്ജു ഇപ്പോള്‍ വിജയവാഡയിലാണ്. നേരത്തെ കുട്ടനാട് പ്രളയബാധിതമായപ്പോള്‍ സഞ്ജു ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കിയിരുന്നു. കേരളത്തിലെ സാംസ്കാരിക, രാഷ്്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ സംഭാവന നല്കിക്കൊണ്ടിരിക്കുകയാണ്.