പത്തനംതിട്ട: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരോഗ്യ സംരക്ഷണം, പകർച്ചവ്യാധി പ്രതിരോധം പ്രവർത്തനങ്ങൽ ഊർജിതമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ .പ്രളയബാധിത പ്രദേശങ്ങളില്‍ ചില ആരോഗ്യ കേന്ദ്രങ്ങള്‍ വെള്ളത്തിലാണ്. ഇത്തരം കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ തൊട്ടടുത്തുള്ള ഏതെങ്കിലും കെട്ടി ടത്തില്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തി പ്രവര്‍ത്തിക്കണം.
ദുരിതാശ്വാസ പ്രവ ര്‍ത്തനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ നിര്‍വഹിക്കേണ്ടതിനാല്‍ അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിലെയും ആയുഷിലെയും ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പുകളില്‍ ഉപയോഗപ്പെടുത്തും. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ പിന്നീട് ഏറ്റവും കൂടുത ല്‍ ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനും ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നടപടികളിലുമാണ്.
മാലിന്യനിര്‍മാര്‍ജനമാണ് ഏറ്റവും ഗൗരവമായി കാണേണ്ട മറ്റൊരു പ്രശ്നം. വെള്ളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവയുടെ മൃതശരീരങ്ങള്‍ വെള്ളം ഇറങ്ങുന്നതോടെ വിവിധ സ്ഥലങ്ങളില്‍ അടിയും. ഇത് ശരിയായ രീതിയില്‍ സംസ്കരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. തദ്ദേശഭരണ സ്ഥാപനങ്ങുടെ ചുമതലയില്‍ സദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മൃഗങ്ങളുടെ മൃതശരീരങ്ങള്‍ കത്തിച്ചുകളയുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം.
വെള്ളക്കെട്ട് ഉള്ളതിനാല്‍ ഇവ മറവ് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും.ജലസ്രോതസുകള്‍ മലിനമായതിനാല്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇതിന് അനുസൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കണം. വിവിധ സന്നദ്ധസംഘടനകളും ഏജന്‍സികളും ധാരാളം മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്.
ഇവയെല്ലാം തരംതിരിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് നല്‍കേണ്ടതുണ്ട്. ലഭ്യമായ മരുന്നുകളുടെ കൂട്ടത്തില്‍ കാലാവധി കഴിഞ്ഞവ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമായിരിക്കും ഇവ വിതരണം ചെയ്യുക. ലഭിച്ചിട്ടുള്ള മരുന്നുകള്‍ ശേഖരിച്ച് മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വഴിയായിരിക്കും വിതരണം നടത്തുക.