തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്നു നഷ്ടപ്പെട്ട എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ സ്കൂളുകൾ വഴി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്കൂളുകളിൽ രജിസ്ട്രേഷൻ സൗകര്യം ഒരുക്കും. വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉടൻ പുസ്തകങ്ങൾ നൽകും. പുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് അവസരം നൽകും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.