മട്ടന്നൂർ: പ്രളയബാധിതർക്ക് സഹായം നൽകുന്നതിനു സ്വകാര്യ ബസ് സർവീസ് നടത്തി. കുട്ടുപുഴ- മട്ടന്നൂർ-കണ്ണൂർ, മട്ടന്നൂർ-ചക്കരക്കല്ല്-കണ്ണൂർ, കണ്ണൂർ-ഇരിക്കൂർ, കണ്ണൂർ-വേങ്ങാട്-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന പാർവതിയുടെ ആറ് ബസുകളാണ് ഇന്നു കാരുണ്യ യാത്ര നടത്തിയത്.
ഒരു ദിവസം ആറു ബസുകളിൽ നിന്നായി ലഭിക്കുന്ന കളക്ഷൻ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. രാവിലെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച കാരുണ്യ യാത്രയുടെ ഉദ്ഘാടനം മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമനും വേങ്ങാട് ടൗണിൽ നിന്നാരംഭിച്ച യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ പ്രതിനിധി ബാലനും നിർവഹിച്ചു. തലശേരി എംവിഐ എം.പി. റിയാസ്, എ.ബി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.