പ്രളയക്കെടുതിയില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന് ഇപ്പോള്‍ വേണ്ടത് ഭക്ഷണവും വസ്ത്രങ്ങളുമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയുമാണ് ആവശ്യമെന്നുമുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദത്തില്‍. തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സാങ്കേതിക സഹായം കൂടുതലായി ആവശ്യമുണ്ടെന്നും കണ്ണന്താനും മാധ്യമങ്ങളോട് പറഞ്ഞു.
‘വീടുകളില്‍ വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ തകര്‍ന്ന് കിടക്കുകയാണ്. അവയെല്ലാം പുനസ്ഥാപിച്ച് വീട് താമസയോഗ്യമാക്കേണ്ടതുണ്ട്. അതിന് സാങ്കേതിക വിദഗ്ധരുടെ സഹായമാണ് ആവശ്യം”. കണ്ണന്താനത്തിന്റെ വാക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കിയിട്ടുണ്ട്. കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ എന്ത് സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. അടിയന്തരസഹായമായി 500 കോടി അനുവദിച്ചിട്ടുണ്ട്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നൂറ് കോടിയും, സഹമന്ത്രി കിരണ്‍ റിജിജു 80 കോടിയും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് പണം ഒരു പ്രശ്നമല്ല. കണ്ണന്താനം പറഞ്ഞു.
ഏഴര ലക്ഷം പേര്‍ ആണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്നുണ്ട്, അതുകൊണ്ട് ഇനി പണമോ വസ്ത്രങ്ങളോ നമുക്ക് ആവശ്യമില്ല. എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.