തിരുവനന്തപുരം: ചിറയിൻകീഴിന് സമീപം മുട്ടപ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഒളിവിൽ പോയ ഭർത്താവിനെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. മുട്ടപ്പലം കുളത്തിനകത്ത് കീഴേക്കുന്നത്ത് വീട്ടിൽ കല (45) ആണ് കുത്തേറ്റ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം നടന്നത്. ഭർത്താവ് ലാലു എന്ന് വിളിയ്ക്കുന്ന രാജനാണ് കലയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ലാലുവിനെ ഇന്ന് പുലർച്ചെയോടെ പോലീസ് പിടികൂടുകയായിരുന്നു. കലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.