ചാത്തന്നൂർ: പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ്പൊലീസിന്റെ നേതൃത്വത്തിൽപ്രളയ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അരലക്ഷം രൂപ നല്കി. കൊല്ലം സിറ്റിപോലീസ് കമ്മിഷണറുടെ ഒാഫീസിൽ കമ്മിഷണർ അരുൾ.ബി.കൃഷ്ണ ചെക്ക് ഏറ്റുവാങ്ങി.
2012ലെ ആദ്യബാച്ചു മുതൽ 2018 വരെയുള്ള കേഡറ്റുകൾ ഒത്തൊരുമിച്ചാണ് തുക സമാഹരിച്ചത്.എസ്പിസി എഡിഎൻഒ സോമരാജൻ,സിപിഒ മാരായ സുഭാഷ്ബാബു, ബിന്ദു.എൻ.ആർ, രഞ്ജിത്ത്,രാജീവ് തുടങ്ങിയവർ പങ്കെടുത്തു.